ഉൾവെ ഗുരുസെന്റർ പ്രവർത്തനമാരംഭിച്ചു
ഉൾവെ: ശ്രീനാരായണ മന്ദിരസമിതി ഉൾവെ യൂണിറ്റിനുവേണ്ടി പുതിയതായി വാങ്ങിയ ഗുരുസെന്ററിന്റെ സമർപ്പണം സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ നിർവഹിച്ചു.
ചടങ്ങിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ സമിതി ഭാരവാഹികളായ എൻ. മോഹൻദാസ്, ഒ. കെ. പ്രസാദ്, വി. വി. ചന്ദ്രൻ, പി. പി. കമലാനന്ദൻ, എൻ. എസ്. രാജൻ, വി. വി. മുരളീധരൻ, പി. കെ. ആനന്ദൻ , സാംസ്കാരിക വിഭാഗം കൺവീനർ പി. പി. സദാശിവൻ, സമിതി അഡ്വൈസറി ബോർഡ് കൺവീനർ കെ. എൻ. ജ്യോതീന്ദ്രൻ, ബി. എ. ആർ. സി. ശാസ്ത്രജ്ഞൻ ബാബുരാജ് എന്നിവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി സജികൃഷ്ണൻ സ്വാഗതവും മോഹനൻ കൃതജ്ഞതയും പറഞ്ഞു.