ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് 14കാരൻ മരിച്ചു
കണ്ണൂർ: ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് കണ്ണൂരിൽ 14കാരൻ മരിച്ചു. തലശേരി മാടപ്പീടികയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്‍റെയും സുനിലയുടെയും മകൻ ഏഴാം ക്ലാസ് വിദ്യാർഥിയായ കെ.പി. ശ്രീനികേതാണ് മരിച്ചത്. അധ്യാപകരായ മഹേഷും സുനിലയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.
കൽത്തൂൺ ഇളകി വീണ് പരുക്കേറ്റ ശ്രീനികേതിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.