ഓൺലൈൻ തട്ടിപ്പ് : നാല് കോടി തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ : ഓൺലൈൻ തട്ടിപ്പിൽ ഡോക്ടറുടെ നാല് കോടി തട്ടിയ കേസിൽ നിർണ്ണായക അറസ്റ്റ്.തമിഴ്‌നാട് കാഞ്ചിപുരം സ്വദേശി മെഹബൂബ്, എറണാകുളം സ്വദേശി റിജാസ് എന്നിവരാണ് പിടിയിലായത്.
കണ്ണൂർ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ചെന്നെയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഓൺലൈൻ ട്രേഡിംഗിൽ അമിത ലാഭം വാഗ്‌ദാനം ചെയ്താണ് വൻ തട്ടിപ്പ് സംഘം നാലു കോടി 43 ലക്ഷം രൂപ തട്ടിയത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രി ഡോക്ടറായ മട്ടന്നൂർ സ്വദേശിയാണ്തട്ടിപ്പിനിരയായത്.