റിലീസിനൊരുങ്ങി നാദിര്‍ഷായുടെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി
- നാദിര്‍ഷായുടെ ആറാമത്തെ ചിത്രമാണ് ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി.
- ഫെബ്രുവരി 23ന് പ്രദർശനത്തിനെത്തും.
കൊച്ചി: നിരവധി ഹിറ്റ് സിനിമകളൊരുക്കിയ റാഫി-നാദിര്‍ഷാ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി മുബിന്‍ എം. റാഫി ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ്. റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം’ ഇൻ കൊച്ചി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഹ്യൂമറിന്റെ വക്താക്കളാണ് നാദിർഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേർന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നാദിര്‍ഷായുടെ ആറാമത്തെ ചിത്രമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി.
ഇരുട്ടിന്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിർഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്.ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവർ പലതും കാണും. കേൾക്കും പക്ഷെ അതിൽ പലതും പുറത്തു പറയാൻ പറ്റാത്തതാകും അത്തരം ചില സംഭവങ്ങളിലേക്കാണ് ചിത്രം കടന്നു ചെല്ലുന്നത്.
ചിത്രത്തില്‍ യുവതാരങ്ങായ അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഞാന്‍ പ്രകാശന്‍, മകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബാണ്. ഷാജി കുമാര്‍ ആണ് ഛായാഗ്രാഹണം ഒരുക്കുന്നത്.