അന്ധേരിയിൽ കെട്ടിടത്തിന് തീപിടിച്ച് ഒരാൾ മരിച്ചു

0

മുംബൈ: അന്ധേരി വെസ്റ്റിലെ ലക്ഷ്മി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒബ്‌റോയ് കോംപ്ലക്‌സിലെ 13 നില കെട്ടിടത്തിൽ ലെവൽ-2 തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.75 കാരനായ രാഹുൽ മിശ്രയെ കോകിലാബെൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. 38 കാരനായ റൗണക് മിശ്രപരിക്കേറ്റു ചികിത്സയിലാണ്.ഇന്നലെ രാത്രി 11 മണിക്ക് കെട്ടിടത്തിന്റെ 11-ഉം 12-ഉം നിലകളിലാണ് തീപടർന്നത് . ഇന്നു പുലർച്ചെ 1:49 ഓടെ നിയന്ത്രണ വിധേയമാക്കി.
തീപിടിച്ച ഫ്‌ളാറ്റുകളിലെ എല്ലാ വീട്ടുപകരണങ്ങളും കത്തി നശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *