ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ച്
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രാഷ്‌ട്രപതി ഭവനിലെത്തി റിപ്പോർട്ട് സമർപ്പിച്ചു. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിലൂടെ സുതാര്യത ഉറപ്പാക്കാനും വികസനത്തിനും സാധിക്കുമെന്നും ഇത് 2029 ൽ പ്രാവർത്തികമാക്കാം എന്നും കമ്മിറ്റി ശുപാർശ ചെയ്തു.
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാഷ്‌ട്രപതി ഭവനിലെത്തി രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറി. 18,626 പേജുകളോട് കൂടിയ റിപ്പോർട്ടിന് 8 വാല്യങ്ങളാണ് ഉള്ളത്. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ ലോക്സഭ, നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശകളാണ് പരിശോധിക്കപ്പെട്ടത്.