ഒന്നര കിലോ കഞ്ചാവുമായി തലക്കോട് സ്വദേശി പിടിയിൽ

0

കോതമംഗലം: ഒന്നര കിലോ കഞ്ചാവുമായി തലക്കോട് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി കോതമംഗലം എക്സൈസ് സർക്കിൾ ഇൻ‌സ്പെക്ടർ രാജേഷ് ജോണും സംഘവും ചേർന്ന് തലക്കോട് പിറക്കുന്നം ഡിപ്പോപടി ഭാഗത്ത്‌ നിന്നുമാണ് 1.36 കിലോ കഞ്ചാവ് കണ്ടെടുത്തത്. പിറക്കുന്നം സ്വദേശി ജോയിയുടെ മകൻ ടിജോ ജോയിയെയാണ്(29) പിടികൂടിയത്. വ്യാഴം രാവിലെ പട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയം തോന്നി പിടികൂടിയ ഇയാളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയും തുടർന്ന് ഫോൺ പരിശോധിച്ചതിൽ കഴിഞ്ഞ ദിവസ്സം കഞ്ചാവ് വാങ്ങിയതിന്‍റെ ഫോട്ടോകൾ കണ്ടെത്തുകയും ചെയ്തു.

കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഹോണ്ട ഡിയോ സ്‌കൂട്ടർ, മൊബൈൽ ഫോൺ എന്നിവയും കസ്റ്റഡിയിൽ എടുത്തു. തൊടുപുഴയിലുള്ള ഒരാളിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്നും 35000/- രൂപ നൽകിയെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കഞ്ചാവ് വാങ്ങിയ ആളെയും മറ്റ് ഇടപാടുക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അവരെ പിടികൂടുന്നതാണെന്നും സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *