കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി
മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഇന്നു മുതൽ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു.കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോ ടെയായിരിക്കും മഴ പെയ്ഴുക. ചൊവ്വാഴ്ച 10 മുതൽ 50 മില്ലിമീറ്റർവരെ മഴലഭിച്ചേ ക്കും.
മുസന്ദം ഗവർണറേറ്റിന്റെ പടിഞ്ഞാറൻ തീരങ്ങളി ലും അറബിക്കടലിന്റെ തീരങ്ങളിലും തിരമാലകൾ രണ്ട് മുതൽ മൂന്ന് മീറ്റർവരെ ഉയർന്നേക്കും. മണിക്കൂറിൽ 27മുതൽ 46 കി.മീറ്റ ർ വേഗത്തിയിലായിരിക്കും കാറ്റ് വീശുക.
ഇത് മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയരാൻ ഇടയാക്കും. വാദികളിൽ ഇറങ്ങരുതെന്നും യാത്രക്കൊരുങ്ങുന്നവർ ദൂരക്കാഴ്ചയും കടലി ന്റെ സാഹചര്യങ്ങളും പരിശോധിക്കണമെന്നും സിവി ൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു