സമുദ്ര പൈതൃകോത്സവത്തിന്റെ ഭാഗമായി വള്ളം കളി
ഒമാൻ (സൂർ): സമുദ്ര പൈതൃകോത്സവത്തിന്റെ ഭാഗമായി വള്ളം കളിക്ക് അരങ്ങൊരുങ്ങുന്നു. ആവേശത്തിര തീർത്ത് പരമ്പരാഗത രീതിയിൽ അരങ്ങേറുന്ന വള്ളം കളിയിൽ വിവിധ പ്രാദേശിക ക്ലബുകളെയും സംഘടനകളെയും പ്രതിനിധീകരിച്ച് ഏഴ് തുഴച്ചിൽ വള്ളങ്ങൾ മത്സരിക്കും.സൂർ ക്ലബ്ബുകൾ മുതൽ അൽ ഉറൂബ ക്ലബ്ബ് വരെയുള്ള വള്ളം കളിയിൽപേരുകേട്ട ടീമുകൾ ഇത്തവണയും മത്സര രംഗത്തുണ്ട്. സുരക്ഷിതമായ മത്സര സാഹചര്യം ഒരുക്കുന്നതിന് അധികൃതർ മുന്നൊരുക്കങ്ങൾ വിലയിരുത്തി.
സാംസ്കാരിക, കായിക, യുവജന വകുപ്പിനാണ് മത്സ രത്തിന്റെ മേൽനോട്ടം. വകു പ്പ് മേധാവി സയീദ് ബിൻ ഖമീസ് അൽ അറൈമി മത്സര സാഹചര്യങ്ങൾ നിരീക്ഷിച്ചു. കാലാവസ്ഥ ഉൾപ്പെടെയുള്ളപരിഗണിച്ചാകും മത്സര സമയവും ദൂരവും ഉൾപ്പെടെ നിർണയിക്കുക.വള്ളം കളിയോടനുബന്ധിച്ച് വിവിധ വിനോദ പരിപാടി കളും അരങ്ങേറും. വിവിധ സ്വകാര്യ കമ്പനികളും വള്ളം കളി ആവേശത്തിന്റെ ഭാഗ മായി പിന്തുണയുമായി രംഗത്തുണ്ട്. സൂറിൽ പരമ്പരാഗതമായി അരങ്ങേറുന്ന വള്ളം കളി ഏറെ പ്രസിദ്ധമാണ്.
ജലോത്സവത്തിന്റെ ആവേശത്തിൽ പങ്കുചേരാനും വിവിധ ക്ലബുകളെ പിന്തുണക്കുന്നതിനും നൂറ് കണക്കിന് പേരാണ് മത്സര ദിവസങ്ങളിൽ സൂറിൽ എത്താറുള്ളത്. കേരളത്തിലെ വള്ളം കളി ആവേശത്തിന്റെ മറ്റൊരു പതിപ്പിനെയാണ് മലയാളികൾക്ക് സൂർ തീരത്ത് കാണാനാവുക.