ഭവന പദ്ധതിയുടെ ഭാഗമായി 32 വീടുകൾ നിർമിച്ചു നൽകി
മസ്കത്ത്: സാമൂഹിക ഭവന പദ്ധതിയുടെ ഭാഗമായി 32 വീടുകൾ നിർമിച്ചു നൽകി ഗാർഹിക, നഗരാസൂത്രണ മന്ത്രാലയം. മസ്കത്ത് ഗവർണറേറ്റിലെ ആമിറാ ത്ത് വിലായത്തിലാണ് അർ ഹരായ കുടുംബങ്ങൾക്ക് വീടുകൾ കൈമാറിയത്. എല്ലാവിധ നൂതന സൗകര്യ ങ്ങളോടും കൂടിയ സ്വപ്ന ഭവനങ്ങളാണ് മന്ത്രാലയം നിർമിച്ചിരിക്കുന്നത്. ഗാർഹിക, നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിൽ രാ ജ്യത്തിന്റെ വിവിധ ഭാഗങ്ങ ളിൽ അർഹരായവർക്കുള്ള ഭവന പദ്ധതികൾ നടപ്പിലാ ക്കിവരുന്നുണ്ട്.
ഈ വർഷം 1,200 ഗു ണഭോക്താക്കൾക്ക് ഭവനങ്ങൾ കൈമാറുമെന്നും ഗാർഹിക, നഗരാസൂത്രണ മന്ത്രാലയം അറിയിച്ചു.