എംബസി ഓപണ്‍ ഹൗസ് ഫെബ്രുവരി 16 വെള്ളിയാഴ്ച

0
oman emb

മസ്‌കറ്റ് – ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനായുള്ള എംബസി ഓപണ്‍ ഹൗസ് ഫെബ്രുവരി 16 വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തില്‍ ഉച്ചക്ക് 2.30 മുതൽ നാല് മണി വരെ നടക്കുന്ന ഓപ്പണ്‍ ഹൗസ്ൽ ഇന്ത്യൻ അംബാസഡര്‍ അമിത് നാരങ് സംബന്ധിക്കും.

ഒമാനിൽ താമസിക്കുന്ന ഇന്ത്യകാർക്ക് തങ്ങളുടെ പരാതികളും സഹായങ്ങൾ ആവശ്യമുള്ള കാര്യങ്ങളും അധികൃതരെ ബോധിപ്പിക്കാം. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓപൺ ഹൗസ് സമയത്ത് ഫോൺ വിളിച്ച് (98282270) പരാതികൾ ബോധിപ്പിക്കാമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *