ഒമാനിൽ ഇരട്ട ന്യൂനമർദ മഴ മുന്നറിയിപ്പ്
മസ്‌കത്ത്: ഒമാനിലെ വടക്കൻ ഗവർണറേറ്റിൽ വീണ്ടും മഴ പെയ്തേക്കും എന്ന മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇരട്ട ന്യുന മർദ്ദം ഉണ്ടാകുമെന്നാണ് സൂചന. ആദ്യ ന്യുനമർദ മഴ ഈ മാസം നാല് മുതൽ ആറ് വരെയും രണ്ടാമത്തേത് മാർച്ച് എട്ട് മുതലും ആരംഭിക്കും എന്നാണ് സിവിൽ ഏവിയെഷൻ അതോറിറ്റി നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ തിങ്കളാഴ്ച്ച മുതൽ ശക്തമായ മഴ ഉണ്ടാകും എന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഒമാനിൽ ഏറെ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. വാദിയിൽ അകപ്പെട്ട് രണ്ട് കുട്ടികൾ മരണപ്പെടുകയും റോഡുകളും ചെറു വഴികളും സഞ്ചാരയോഗ്യമല്ലാതായി മാറുകയും ചെയ്തു.