ഓമല്ലൂരില്‍ യുവാവ് എംഡിഎംഎയുമായി പിടിയിൽ

പത്തനംതിട്ട: എംഡിഎംഎയുമായി ഓമല്ലൂരില്‍ യുവാവ് പിടിയിൽ. ഓമല്ലൂര്‍ പള്ളം മുറിയില്‍ സ്വദേശി അഭിജിത്ത് (23) ആണ് എക്സൈസിന്റെ പിടിയിലായത്. പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ യുവാവിന്റെ കയ്യില്‍ നിന്നും 1.107 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പത്തനംതിട്ട സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ഒ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.