അപകടത്തിൽ മരണ പ്പെട്ട അജ്ഞാത വയോധികനെ സംസ്കരിച്ചു

കൊല്ലം: രണ്ടാഴ്ചകൾക്കു മുമ്പ് കൊല്ലം മേടയിൽ മുക്കിൽ വച്ച് കെഎസ്ആർടിസി വാഹനമിടിച്ച് മരണപ്പെട്ട വയോധികന്റെ മൃതശരീരം മറവ് ചെയ്തു.15 ദിവസത്തോളം ശാസ്താംകോട്ട മോർച്ചറിയിൽ സൂക്ഷിക്കുകയും ,പത്ര പരസ്യം അടക്കം നൽകിയിട്ടുപോലും ബന്ധുക്കൾ ആരും ഇല്ലാത്തതിനെ തുടർന്നാണ് കോർപ്പറേഷൻ അധികൃതരും ,ജീവകാരുണ്യ പ്രവർത്തകരും പോലീസും ചേർന്ന് മറവ് ചെയ്തത്.
പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം പോലീസിന്റെ സാന്നിധ്യത്തിൽ ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷും ,ബാബുവും,ശ്യാമും ചേർന്ന് ഏറ്റുവാങ്ങി കോർപ്പറേഷനിലെ തൊഴിലാളികളും ചേർന്നു മുളങ്കാടകം പ്രസ്ഥാനത്തിൽ എത്തിച്ചു സംസ്കരിച്ചത് .