സാധാരണക്കാരെ വലച്ച് എണ്ണവില ! പെട്രോള്‍ ലിറ്ററിന് 272.15 രൂപ

0
PETROL PUMP 1

ഇസ്ലാമാബാദ്: പെട്രോള്‍ ലിറ്ററിന് 272.15 രൂപ. ഞെട്ടേണ്ട സംഭവം അങ്ങ് പാകിസ്ഥാനിലാണ്.ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (ഒജിആർഎ) യുടെയും മറ്റ് മന്ത്രാലയങ്ങളുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ വർധന. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ അടുത്ത രണ്ടാഴ്‌ചത്തേക്കാണ് പാകിസ്ഥാനിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചയായി സർക്കാർ അറിയിച്ചത്. 5.36 രൂപ വർധിച്ചാണ് പെട്രോള്‍ ലിറ്ററിന് 272.15 രൂപ ആയത്. ഡീസലിന് 11.37 രൂപ വർധിച്ച് ലിറ്ററിന് 284.35 രൂപയായി.

സമീപ ആഴ്‌ചകളിൽ ഇന്ധനവിലയിൽ ഉണ്ടാകുന്ന തുടർച്ചയായ മൂന്നാമത്തെ വർധനവാണിത്.കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ അന്താരാഷ്‌ട്ര എണ്ണ വിപണിയിലെ മാറ്റത്തെ തുടർന്ന് പെട്രോൾ ലിറ്ററിന് 8.36 രൂപയും ഡീസൽ ലിറ്ററിന് 10.39 രൂപയുമാണ് വർധിച്ചത്. ഇരുചക്രവാഹനങ്ങൾ, കാറുകൾ, ഓട്ടോറിക്ഷകൾ തുടങ്ങിയവ പെട്രോൾ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഈ വില വർധനവ് ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരെ ആണെന്നാണ് നിരീക്ഷകർ പറയുന്നത്.മാത്രവുമല്ല ഡീസലിൻ്റെ വില വർധനവ് കർഷിക മേഖലയെ കൂടി പ്രതിസന്ധിയിലാക്കുകയാണ്. ട്രക്കുകൾ, ട്രാക്‌ടറുകൾ, വിവിധ യന്ത്രങ്ങള്‍ തുടങ്ങിയവയെ ആശ്രയിച്ചാണ് കാർഷിക മേഖല നിലനില്‍ക്കുന്നത്. ഇന്ധന വിലവർധനവ് മേൽപ്പറഞ്ഞവയുടെ പ്രവർത്തന ചെലവിനെ ബാധിക്കുന്നു. ഇതുമൂലം പച്ചക്കറികൾ, ഭക്ഷ്യവസ്‌തുക്കൾ എന്നിവയുൾപ്പെടെയുള്ള അവശ്യവസ്‌തുക്കളുടെ വില വർധിപ്പിക്കുന്നതിനും കാരണമാകും.എന്നാൽ മറ്റ് രാജ്യങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ന്യൂഡൽഹിയിൽ പെട്രോൾ ലിറ്ററിന് 94.77 രൂപയാണ്. അതേസമയം ഡീസൽ ലിറ്ററിന് 87.67 രൂപയും. മറ്റ് പ്രധാന നഗരങ്ങളിയും വിലകൾ മാറ്റമില്ലാതെ തുടരുന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 103.50 രൂപയും ഡീസൽ ലിറ്ററിന് 90.03 രൂപയുമാണ്. അതേസമയം ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 100.80 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 90.03 രൂപയും.ആഗോള എണ്ണ വില സ്ഥിരമായി തുടരുന്നതിനാലാണ് ഇന്ധന വിലയിൽ സ്ഥിരത ഉള്ളത്. അന്താരാഷ്ട്ര എണ്ണ വിപണിയിലെ ഈ സ്ഥിരതയാണ് ഇന്ത്യൻ ഇന്ധന പമ്പുകളിലെ നിലവിലെ നിരക്കുകളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *