NWA പൂക്കളമത്സരം 2025 – ഓഗസ്റ്റ് 3ന് നടക്കും

മുംബൈ: ഡോംബിവിലി നായർ വെൽഫെയർ അസ്സോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു.
അസ്സോസിയേഷൻ അംഗങ്ങൾക്കായി നടത്തുന്ന മത്സരം ഓഗസ്റ്റ് 3ന് രാവിലെ 10 മണിമുതൽ ഡോംബിവലി വെസ്റ്റ്, കുംഭർഖാൻപാടയിലുള്ള മോഡൽ ഇംഗ്ലീഷ് സ്‌കൂൾ വെച്ച് നടക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പിന് പതിനായിരം രൂപയും രണ്ടുംമൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 7000-5000 രൂപ വീതവും ലഭിക്കും.
ഗൂഗിൾ ഫോം വഴിയാണ് രജിസ്‌ട്രേഷൻ.
https://forms.gle/rUXuwNbo969naQob7