NWA മംഗല്യ സദസ്സ് :രജിസ്‌ട്രേഷൻ ആരംഭിച്ചു

0

മുംബൈ :ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷൻ (NWA) സംഘടിപ്പിക്കുന്ന “മംഗല്യ സദസ്” ഓഗസ്റ്റ് 10ന് കമ്പൽപാട മോഡൽ കോളേജിൽ വച്ച് നടക്കും. നായർ സമുദായത്തിലുള്ള അനുയോജ്യരായ വധൂ വരന്മാരെ കണ്ടെത്തുവാൻ ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 2:00 മണി വരെയാകും വേദിയൊരുങ്ങുക.

ജാതക പൊരുത്തം നോക്കുന്നതിന് ജ്യോത്സ്യൻ്റെ സൗജന്യ സേവനം വേദിയിൽ ലഭ്യമായിരിക്കും . ആവശ്യമെങ്കിൽ വധൂ വരന്മാർ പരസ്പരം കാണുന്നതിനും, രക്ഷിതാക്കൾക്ക് നേരിട്ട് ആശയ വിനിമയം നടത്തുന്നതിനും പ്രസ്തുത അവസരത്തിൽ സൗകര്യം ഒരുക്കുന്നതാണ്.

സദസ്സിൽ പങ്കെടുക്കുവാൻ മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണ് .മുൻഗണനാടിസ്ഥാനത്തിൽ രജിസ്ട്രേഷൻ പരിമിതപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ .രജിസ്ട്രേഷനും മറ്റ് കൂടുതൽ വിവരങ്ങൾക്കും താഴെപ്പറയുന്ന സംഘടനാ പ്രതിനിധികളുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു:

അജി കുമാർ – 9820084898,
കാന്ത നായർ- 9821114149, നാരായണൻ നായർ -9892967824,
രാജശേഖരൻ നായർ – 9819609604
സതീശൻ പിള്ളൈ – 9833972320
മോഹനചന്ദ്രൻ – 9702567992
പ്രമോദ് നായർ – 98215 83649
ഗിരിഷ് മേനോൻ – 9004180438
ഇ-മെയിൽ (nwa.nair@gmail.com)

Spread the love

Leave a Reply

Your email address will not be published. Required fields are marked *