NWA ഡോംബിവ്‌ലിയുടെ വിഷുക്കണി മത്സരം

മുംബൈ : വിഷുവിന് ഏറ്റവും മനോഹരമായി കണ്ണിനു പൊൻകണിയായി വിഷുക്കണി ഒരുക്കുന്നതിന് ഡോംബിവ്‌ലി നായർ വെൽഫെയർ അസ്സോസിയേഷൻ മത്സരം സംഘടിപ്പിക്കുന്നു .
അസ്സോസിയേഷൻ വിതരണം ചെയ്യുന്ന “വിഷുക്കിറ്റ് “ഓർഡർ ചെയ്യുന്ന അംഗങ്ങൾ അവരുടെ വീട്ടിലെ വിഷുക്കണിയുടെ മൂന്ന് വ്യത്യസ്ത ഫോട്ടോകൾ, വിഷു ദിവസം രാവിലെ 10 മണിക്ക് മുൻപായി അയക്കുക . തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾ അയച്ച മൂന്ന് അംഗങ്ങൾക്ക് ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.
ഫോട്ടോയുടെ പ്രമേയം:
1. വിഷുക്കണി
2. വീട്ടിലുള്ള കുടുംബാംഗങ്ങൾ വിഷുക്കണിയുടെ മുൻപിൽ നിൽക്കുന്നത്
3. കൈനീട്ടം നൽകുന്നത്
വിഷുക്കണി എങ്ങിനെ ഒരുക്കണം, ഏതെല്ലാം സാധനങ്ങൾ വേണം എന്നുള്ള നിബന്ധനകൾ ഒന്നുമില്ല. അക്കാര്യത്തിൽ ദേശ വ്യത്യാസങ്ങളും ഉണ്ടാകാം. എന്നാൽ ഏറ്റവും യുക്തവും, മനോഹരവും, നിറയെ സന്തോഷവും ഭക്തിയും ചൊരിയുന്ന സന്ദർഭവുമാണ് ഫോട്ടോയിൽ വരേണ്ടത്. മംഗളകരമായ വസ്തുക്കൾ ഏറ്റവും നല്ലതായി ഒരുക്കി, വിളക്കിന്റെ പ്രകാശത്തിൽ, ഭഗവാൻറെ രൂപത്തിനൊപ്പം കാണുക. കണി കാണുന്നതിലൂടെ മനസ്സിൽ ഭക്തിയും സന്തോഷവും, തുടർന്ന് വരുന്ന ഒരു വർഷത്തിന്റെ സമൃദ്ധമായ പ്രതീകവും ഒരുപോലെ ഉയരുന്നു.
പ്രത്യാശയുടെ വെളിച്ചവുമായി പുതിയൊരാണ്ടിൻ്റെ ഐശ്വര്യപ്പിറവിയിൽ, NWAയുടെ പേരിൽ എല്ലാവർക്കും വിഷു ആശംസകൾ നേരുന്നതായി ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.