മാവേലിയെ വരവേൽക്കാനൊരുങ്ങി മഹാനഗരം : പൂക്കള മത്സരമൊരുക്കി NWAഡോംബിവ്‌ലി

മുംബൈയിലെ ഓണാഘോഷങ്ങൾക്ക് കൊടിയേറ്റം കുറിച്ചുകൊണ്ട് നായർ വെൽഫെയർ അസ്സോസിയേഷൻ്റെ
പൂക്കള മത്സരം
മുംബൈ: നഗരത്തിലെ ഓണാഘോഷങ്ങളുടെ ‘കേളികൊട്ടാ’യിമാറി ഡോംബിവിലി നായർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച പൂക്കള മത്സരം . കുംബർഖാൻപാട മോഡൽ ഇംഗ്ലീഷ് സ്കൂളിലെ തുഞ്ചൻ സ്മാരക ഹാളിൽ വച്ച് നടന്ന മത്സരത്തിൽ അസ്സോസിയേഷൻ അംഗങ്ങളുൾപ്പെടുന്ന പത്ത് ടീമുകൾ മത്സരിച്ചു.
ഒന്നാം സമ്മാനമായ പതിനായിരം രൂപ ‘ശംഖുപുഷ്പ’ത്തിന് ( അനിത നമ്പ്യാർ & ടീം) ലഭിച്ചു. രണ്ടാം സമ്മാനമായ 7000 രൂപ ‘കനകാംബര ‘വും (ഡോ. താന്യ ശ്രീജിത്ത് & ടീം) മൂന്നാം സമ്മാനമായ 5000രൂപ ‘ചെമ്പരത്തി’യും ( മഞ്ജു മോഹനചന്ദ്രൻ നായർ & ടീം ) നേടി. പങ്കെടുത്ത എല്ലാ ടീമിനും 2000രൂപാ വീതം പ്രോത്സാഹനസമ്മാനമായി ലഭിച്ചു. വിജയികൾക്ക് സംഘടനയുടെ ഭാരവാഹികൾ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.
കാർട്ടൂണിസ്റ്റ് ജെയിംസ് മണലോടി, എഴുത്തുകാരായ സുരേഷ് കണക്കൂർ, മായാദത്ത് എന്നിവരായിരുന്നു വിധികർത്താക്കൾ .
പൂക്കളം വീക്ഷിക്കാനെത്തിയ ആസ്വാദകർക്ക് ‘പൂക്കള സെൽഫി’ മത്സരവും സംഘാടകർ ഒരുക്കിയിരുന്നു. അസ്സോസിയേഷൻ ആദ്യമായാണ് പൂക്കളമത്സരം സംഘടിപ്പിക്കുന്നതെന്നും ഈ വിജയം വരുംവർഷങ്ങളിൽ സമ്മാനത്തുക വർദ്ദിപ്പിച്ചുകൊണ്ട് മത്സരം കൂടുതൽ ആകർഷകമാക്കാനുള്ള പ്രചോദനം നൽകുന്നുവെന്നും NWA പ്രസിഡണ്ട് കൊണ്ടത്ത് വേണുഗോപാൽ അറിയിച്ചു.
ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ നന്ദി പറഞ്ഞു. അഖില പിള്ള അവതാരകയായിരുന്നു.