നേഴ്സിങ് വിദ്യാർഥിനിയുടെ മരണം: അന്വേഷണത്തിന് ഉത്തരവ്.
തിരുവനന്തപുരം:പത്തനംതിട്ടയിലെ നേഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവ്. അന്വേഷണത്തിന് ആരോഗ്യ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി മന്ത്രി വിണ ജോർജ്.
പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ.ശിവം വീട്ടിൽ സജീവിന്റെയും രാധാമണിയുടെയും മകൾ അമ്മു എ.സജീവ് (21) ആണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളിൽനിന്നു വീണു മരിച്ചത്.
സംഭവത്തിൽ കോളജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊഴിയെടുപ്പ് പൂർത്തിയായി. പത്തനംതിട്ട പൊലീസാണ് മൊഴിയെടുത്തത്. സഹപാഠികളിൽ ചിലരുടെ മാനസികവും ശാരീരികവുമായ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. …