നേഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ ആത്മഹത്യ: പ്രതികൾക്ക് ജാമ്യമില്ല
പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ആയിരുന്നു അമ്മുവിൻ്റെ
ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപാഠികൾ അലീന ദിലീപ് ,അഷിത എ.ഡി,അഞ്ജന മധു എന്നിവർക്ക് ജാമ്യം നിഷേധിച്ചു പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ്സ് മജിസ്‌ട്രേറ്റ് കോടതി. ഇവരെ പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) പത്തനംതിട്ട താഴെ വെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും ചാടി ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.