നഴ്സിങ് പ്രവേശനം: സർക്കാരിനു വിട്ടുകൊടുത്ത സീറ്റ് മാനേജ്മെന്‍റ് തിരിച്ചെടുക്കില്ല

0

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളെജുകളിലെ പ്രവേശനം സംബന്ധിച്ച് മന്ത്രി വീണാ ജോർജിന്‍റെ സാന്നിധ്യത്തിൽ നടന്ന ചർച്ച വിജയം. സർക്കാരിനു വിട്ടുകൊടുത്ത അൻപത് ശതമാനം സീറ്റുകളും മാനേജ്മെന്‍റ് തിരികെയടുക്കില്ലെന്ന് യോഗത്തിൽ തിരുമാനമായി.

ബോണ്ട് നൽകിയാൽ മാത്രം അഫിലിയേഷൻ എന്ന നിബന്ധന ആരോഗ്യസർവകലാശാല പിൻവലിക്കും. സ്വകാര്യ മേഖലയിലെ 119 കോളെജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലെ പ്രവേശന തർക്കം പരിഹരിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. ചർച്ച വിജയകരമായ സാഹചര്യത്തിൽ പ്രവേശനം സമയത്തു നടക്കുമെന്നാണ് പ്രതീക്ഷ..

നിലവിൽ ജിഎസ്ടി, ആരോഗ്യ സർവകലാശാല അഫിലിയേഷൻ, സംസ്ഥാന നഴ്സിങ് കൗൺസിൽ അഫിലിയേഷൻ, സിംഗിൾ മാനേജ്മെന്‍റ് മെറിറ്റ് എന്നീ വിഷയങ്ങളിലാണ് തർക്കമുണ്ടായിരുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *