എൻഎസ്എസ് കരയോഗം കുടുംബ സംഗമവും വാർഷിക യോഗവും നടന്നു
വൈക്കം : ആറാട്ടുകുളങ്ങര കിഴക്കുംചേരി നടുവിലേ മുറി 1573 നമ്പർ എൻ. എസ്.എസ്.കരയോഗത്തിന്റെയും 637 നമ്പർ ശ്രീകൃഷ്ണവിലാസം വനിതാ സമാജത്തിന്റെയും കുടുംബ സംഗമവും വാർഷിക യോഗവും യൂണിയൻ വൈസ് പ്രസിഡണ്ട് പി. വേണുഗോപാൽ ഉൽഘാടനം ചെയ്തു. കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡണ്ട് ബി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ.ആർ. നായർ , യൂണിയൻ വനിതാ സമാജം പ്രസിഡണ്ട് ജയലക്ഷ്മി, രാജല്ക്ഷ്മി, എസ്.യു. കൃഷ്ണകുമാർ , പറവൂർ സുനിൽ മേനോൻ , രാധാകൃഷ്ണൻ നായർ , പി. എസ്.. വേണുഗോപാൽ, രാജേന്ദ്ര ദേവ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ചികിൽസാ സഹായ വിതരണവും വിവിധ കലാ കായിക പരിപാടികളും നടന്നു.
