‘നൃത്യസംഗമം’ ഡിസംബർ 15ന്, ചെമ്പൂരിൽ

0

ചെമ്പൂർ : ചെമ്പൂർ-ഷെൽകോളനി – അയ്യപ്പക്ഷേത്രത്തിൽ നടന്നുവരുന്ന അറുപതാമത്‌ മണ്ഡലപൂജ ആഘോഷങ്ങളുടെ ഭാഗമായി ഡിസം.15 ന്, പ്രശസ്‌തരായ നർത്തകർ അരങ്ങിലെത്തുന്ന ‘നൃത്യസംഗമം’ നടക്കും .
ഡോ.ഐശ്വര്യവാര്യർ (നൃത്യോദയ സ്‌കൂൾ ഓഫ് ക്ലാസ്സിക്കൽ ഡാൻസ് ) ഡോ . കലാമണ്ഡലം വിജയശ്രീ പിള്ള (സൗപർണിക ഡാൻസ് അക്കാദമി ) മനീഷ ജീത് (മാനസ് കൾച്ചറൽ ഇൻസ്റ്റിറ്റിയൂട്ട് ) നീലേഷ് സിംഖ (ശിവോഹം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ് ) ദക്ഷ മശ്രുവാല (കൈശികി നൃത്യാഭ്യാസ )എന്നിവർ ചേർന്നാണ് ‘നൃത്യസംഗമം’ അവതരിപ്പിക്കുന്നത്.വൈകുന്നേരം 7 മണിമുതൽ 10 മണിവരെ ഷെൽകോളനിയിലെ കാമരാജ് മൈതാനിലാണ് പരിപാടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *