വർഷങ്ങളായി നൽകിവന്ന ഇളവുകൾ പിൻവലിച്ചു കൊച്ചി മെട്രോ

0

കൊച്ചി: നിരക്കില്‍ വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രൊ. രാവിലെ 6 മുതല്‍ 7 വരെയും രാത്രി 10 മുതല്‍ 10.30 വരെയും ഉള്ള സമയത്ത് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കിയിരുന്നതാണ് പിന്‍വലിച്ചത്. യാത്രക്കാര്‍ കുറവുള്ള ഈ സമയത്ത് കൂടുതല്‍ ആളുകളെ മെട്രൊയിലേക്ക് ആകര്‍ഷിക്കാനായിരുന്നു ഇളവ് നല്‍കിയിരുന്നത്. എന്നാൽ ഇളവുണ്ടായിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ അത് പ്രതിഫലിക്കുന്നില്ലെന്നാണ് ഇത് വെട്ടിമാറ്റുന്നതെന്നാണ് കെഎംആര്‍എല്ലിന്‍റെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *