ഇനി കേരളത്തിൽ നിന്നും തൃണമൂൽ എംഎൽഎ ആകാനുള്ള തയ്യാറെടുപ്പ്
തിരുവനന്തപുരം : നിലമ്പൂർ എംഎല്‍എ സ്ഥാനം രാജിവച്ച് പിവി അന്‍വര്‍. കാലാവധിപൂർത്തിയാക്കാൻ ഒന്നരവർഷം ശേഷിക്കെയാണ് രാജി. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അന്‍വര്‍ കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.രാവിലെ സ്‌പീക്കര്‍ എഎന്‍ ഷംസീറിനെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അയോഗ്യത അടക്കമുള്ള വിഷയങ്ങള്‍ മറികടക്കാനാണ് രാജി. തൃണമൂലില്‍ ചേര്‍ന്നതായി ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപിച്ചതിനാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കം ഉടനെയുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. ഇതു മുന്‍കൂട്ടി കണ്ടാണ് അന്‍വര്‍റിന്റെ രാജി.
ടിഎംസി ദേശീയ അധ്യക്ഷ മമതാബാനർജിയുടെ നിർദ്ദേശപ്രകാരമാണ് രാജിയെന്ന് അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.നിലമ്പൂരിൽ മത്സരിക്കില്ലാ എന്നും യുഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ കൂട്ടിച്ചേർത്തു .