ഞാന്‍ ഇപ്പോള്‍ ഡബിള്‍ അമ്മായിഅമ്മ: മനം നിറഞ്ഞ് ജയറാമും പാര്‍വതിയും
ജയറാം- പാര്‍വതി ദമ്പതികളുടെ കുടുംബത്തിലേക്ക് പുതിയ അതിഥ കൂടി എത്തിയിരിക്കുകയാണ്. കാളിദാസ് ജയറാം ഗുരുവായൂര്‍ നടയില്‍ വച്ചാണ് താരിണിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. തങ്ങളുടെ വിവാഹം കഴിഞ്ഞ് 32 വര്‍ഷത്തിനു ശേഷം മകനും ഗുരുവായൂര്‍ അമ്പല നടയില്‍ വെച്ച് വിവാഹം കഴിച്ചതിന്റെ സന്തോഷത്തിലാണ് ജയറാമും പാര്‍വതിയും.1992 സെപ്റ്റംബര്‍ ഏഴാം തിയ്യതി അശ്വതിയുടെ കഴുത്തില്‍ ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് താലി ചാര്‍ത്താന്‍ ഭാഗ്യമുണ്ടായി. ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് കണ്ണന് താരൂന്റെ കഴുത്തില്‍ താലിചാര്‍ത്താനായതില്‍ സന്തോഷം. ഈ നിമിഷത്തിലെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഞങ്ങളുടെ കുടുംബം ഇപ്പോള്‍ വലുതായി.
ഒരു മോളെയും മോനെയും കൂടി കിട്ടിആളുകളുടെ പങ്കാളിത്തം പ്രത്യേകിച്ച് എല്ലാവരുടേയും പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്. ഞങ്ങളുടെ വിവാഹത്തിന് കേരളത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ കൂടിയതുപോലെ മകന്റേയും മകളുടേയും കല്ല്യാണത്തിനും എത്തിയതില്‍ ഒരുപാട് സന്തോഷം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. അവരുടെ പ്രാര്‍ഥന ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതു തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.- ജയറാം പറഞ്ഞു. രണ്ടു മക്കളുടെയും വിവാഹം ഒന്നിനു പിറകെ ഒന്നായി നടന്നതിന്റെ ഇരട്ടി സന്തോഷത്തിലാണ് പാര്‍വതി. പെട്ടന്ന് രണ്ടു കുട്ടികളുടെയും കല്യാണമായി. ഇരട്ടി സന്തോഷമാണ്. ഡബിള്‍ അമ്മായി അമ്മ ആയി പാര്‍വതി പറഞ്ഞു.