നടൻ ജയസൂര്യക്ക് നോട്ടിസ്; ലൈംഗികാതിക്രമ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യയ്ക്ക് പൊലീസിന്റെ നോട്ടിസ്. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് നടപടി. പതിനഞ്ചാം തീയതി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനു മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. സെക്രട്ടേറിയറ്റിൽ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണ് യുവതി പറയുന്നത്. ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേയ്ക്ക് ക്ഷണിച്ചതായും യുവതി ആരോപിക്കുന്നു.