പി പി ദിവ്യക്കെതിരെ ലുക്ക്‌ ഔട്ട് നോട്ടീസ്

0

പി പി ദിവ്യക്കെതിരെ ലുക്ക്‌ ഔട്ട് നോട്ടീസിറക്കി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ പി പി ദിവ്യക്കെതിരെ പോലീസ് ഒരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതീകാത്മകമായി ലുക്ക്‌ഔട്ട് നോട്ടീസിന്‍റെ പോസ്റ്റര്‍ ഇറക്കി
യൂത്ത് കോൺഗ്രസ്സ് .
കണ്ണൂര്‍ പോലീസ് സ്റ്റേഷനിലേക്ക് പി പി ദിവ്യ വാണ്ടഡ് എന്നെഴുതിയ പോസ്റ്ററുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തി. തുടര്‍ന്ന് സേ്റ്റഷന് മുന്നില്‍ പോസ്റ്റർ സ്ഥാപിച്ചു.
സ്റ്റേഷന്‍റ മതിലിലും പോസ്റ്റര്‍ പതിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കവാടത്തിലും ലുക്ക്‌ഔട്ട് നോട്ടീസ് ഉണ്ട് .
തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിനുള്ളില്‍ മുദ്രാവാക്യം വിളിച്ചും യൂത്തുകോൺഗ്രസ്സു് പ്രതിഷേധമറിയിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *