‘ഈദ് വിത്ത് ഷാഫി’, പെരുമാറ്റച്ചട്ടം ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്

0

കോഴിക്കോട് : വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് എതിരെ മാതൃക പെരുമാറ്റ ചട്ട ലംഘനത്തിനെതിരെ നോട്ടീസ്.ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഷാഫിക്ക് നോട്ടീസ് നൽകി. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ “ഈദ് വിത്ത് ഷാഫി” എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് ഇപ്പോൾ നടപടി. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഷാഫി പറമ്പിൽ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *