പി.വി. അൻവറിനെതിരായ പൊലീസ് നടപടിയിൽ തെറ്റില്ല : സിപിഎം -മലപ്പുറം ജില്ലാ സെക്രട്ടറി

0

 

മലപ്പുറം: വനം വകുപ്പ് ഓഫിസ് ആക്രമണത്തിൽ പിവി അൻവർ എംഎൽഎയെ വിമ‍ർശിച്ച്‌ സിപിഎം മലപ്പുറം ജില്ല സെക്രട്ടറി വിപി അനിൽ. അൻവറിനെതിരായ പൊലീസ് നടപടി നീതിപൂർവ്വമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അറസ്‌റ്റിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ വിപി അനിൽ ഒരു എംഎൽഎയും ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് പിവി അൻവ‍ർ ചെയ്‌തതെന്നും വ്യക്തമാക്കി. രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടിയാണ് അൻവറിനെ പ്രതിപക്ഷം പിന്തുണക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം അൻവറിന് എല്ലാ സാവകാശവും പൊലീസ് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ കാണാനും വൈദ്യ പരിശോധനയ്ക്കും ഫേസ്ബുക്കിൽ പോസ്‌റ്റ് ഇടാനും വരെ അവകാശം ലഭിച്ചു. അൻവറിന്‍റെ ജാഥയ്ക്ക് ആളില്ലാത്ത സ്ഥിതിയായിരുന്നു. അത് അവസാനിപ്പിക്കാൻ കണ്ടെത്തിയ മാർഗമാണ് ഇന്നലെ കണ്ടതെന്നും വിപി അനിൽ പറഞ്ഞു. നിയമവാഴ്‌ച പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.അൻവറിന് രാത്രിയിൽ അറസ്‌റ്റ് വേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് പകൽ സർക്കാർ ഓഫിസിൽ ഇത് വേണ്ടിയിരുന്നോ എന്ന മറുചോദ്യമാണ് ഉത്തരമെന്ന് അനിൽ പറഞ്ഞു. മാത്രമല്ല, എന്ന് മുതലാണ് അൻവറിന് സർക്കാർ ന്യൂനപക്ഷ വിരുദ്ധമാണെന്ന് തോന്നി തുടങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു. അൻവർ എന്ന പേരാണ് പ്രശ്‌നമെന്ന് പറയുന്നത് ചർച്ച വഴിതിരിച്ചു വിടാനാണെന്നും അദ്ദേഹം പറഞ്ഞു. പിവി അൻവർ വനം വകുപ്പിനെതിരെ പറയുന്ന ആരോപണങ്ങളിൽ ഒരു കഴമ്പുമില്ലെന്നും വിപി അനിൽ വ്യക്തമാക്കി.

14 ദിവസത്തേ ക്ക്‌ റിമാന്‍ഡിലായ  അന്‍വര്‍ എംഎല്‍എയെ തവനൂര്‍ ജയിലില്‍ എത്തിച്ചു. കേസില്‍ ഇന്ന് എംഎല്‍എ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ശനിയാഴ്‌ച കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു
അൻവറിന്റെ നേതൃത്തിലുള്ള ഡിഎംകെ പ്രവര്‍ത്തകര്‍ സമരംചെയ്‌തിരുന്നത്. അതിനിടയിൽ കുറച്ചു പ്രവർത്തകർ അടച്ചിട്ട ഫോറസ്റ്റ് ഓഫിസിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി ഓഫീസ് ഉപകരണങ്ങൾ അടിച്ചു തകർത്തു. കേസിൽ ഒന്നാം പ്രതിയാണ് എംഎൽഎ .

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *