‘റിപ്പോർട്ട് ചെയ്യലല്ല, അടർത്തി വലതുപക്ഷത്തേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം; ഉത്തമബോധ്യത്തിൽ പറഞ്ഞത്’

0

 

പാലക്കാട്∙  സിപിഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷനുമായ അബ്ദുൽ ഷുക്കൂറും പാർട്ടി നേതൃത്വത്തിലെ ചിലരുമായുള്ള ഭിന്നതയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്കു നേരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്. ഇറച്ചിക്കടയ്ക്കു മുൻപിലെ പട്ടികളെപ്പോലെ മാധ്യമങ്ങൾ കാത്തിരിക്കുകയാണ് എന്നായിരുന്നു പ്രതികരണം. ‘‘ ഞാൻ ആലോചിച്ച് ചിന്തിച്ച് ഉത്തമബോധ്യത്തിൽ പറഞ്ഞ കാര്യമാണ്. ഷുക്കൂറിന്റെ വീട്ടിൽ ഒരുപാട് ആളുകൾ തടിച്ചുകൂടി ബുദ്ധിമുട്ടുണ്ടാക്കി. റിപ്പോർട്ട് ചെയ്യലല്ല മാധ്യമങ്ങളുടെ ലക്ഷ്യം.  അടർത്തി വലതുപക്ഷത്തേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം.

ഉത്തമബോധ്യത്തില്‍ പറഞ്ഞ കാര്യമാണ്. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു’’–കൃഷ്ണദാസ് പറഞ്ഞു. ഷുക്കൂറിനെ സിപിഎം അനുനയിപ്പിച്ചു തിരികെയെത്തിച്ചിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോഴാണ് മാധ്യമപ്രവർത്തകർക്കു നേരെ എൻ.എൻ.കൃഷ്ണദാസ് അധിക്ഷേപ വാക്കുകൾ പറഞ്ഞത്. ‘‘ രാവിലെ മുതൽ ഇറച്ചിക്കടയ്ക്കു മുൻപിലെ പട്ടികളെപ്പോലെ മാധ്യമങ്ങൾ കാത്തിരിക്കുകയാണ്, കഴുകന്മാരെപ്പോലെ കോലും (ചാനൽ മൈക്ക്) കൊണ്ടു വന്നാൽ മറുപടി പറയാൻ കഴിയില്ല’’–കൃഷ്ണദാസ് ക്ഷുഭിതനായി പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും തുടർന്നു വൈകിട്ട് എൽഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനിലുമാണു കൃഷ്ണദാസ് അതിരുവിട്ടു പെരുമാറിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *