വന്യ ജീവി ആക്രമണങ്ങൾ നേരിടുന്നവരെ സർക്കാർ മനുഷ്യരായി കാണുന്നില്ല: ബിജെപി മാധ്യമേഖല പ്രസിഡന്റ് എൻ ഹരി.
ഇടുക്കി:ഇടുക്കിയിലും വയനാട്ടിലും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം സംസ്ഥാന സർക്കാരിന്റെ ഔദാര്യമല്ല അവകാശമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് സംരക്ഷണമോ പുനരധിവാസമോ നഷ്ടപരിഹാരമോ നൽകാൻ ഇടതു പക്ഷ സർക്കാർ തയ്യാറാകുന്നില്ല നൽകുന്നത് വാഗ്ദാനങ്ങൾ മാത്രം. എന്റെ പപ്പയ്ക്ക് സംഭവിച്ചത് മറ്റൊരാൾക്കും ഇനി സംഭവിക്കരുതെന്ന് അച്ഛനെ നഷ്ടപെട്ട ഒരു പെൺകുട്ടി ഈ ഗവണ്മെന്റിനോട് പറഞ്ഞിട്ട് ആ കുടുംബത്തിന്റെ കണ്ണുനീർ തോരും മുൻപ് വയനാട്ടിലും ഇടുക്കിയിലും വീണ്ടും കാട്ടാനകൾ മനുഷ്യ ജീവനുകൾ കവർന്നെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 14 നും 25 നും ഇടുക്കിയിൽ വൻ തോതിലുള്ള കൃഷി നാശവും ജീവനുമാണ് കാട്ടനയുടെ ആക്രമണത്തിൽ നഷ്ടപെട്ടത്.വന്യ മൃഗങ്ങളുടെ ആക്രമണങ്ങൾ തടയാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി നിരവധി പദ്ധതികൾ മുൻപോട്ട് വെയ്ക്കുന്നുണ്ടെങ്കിലും കേരള സർക്കാർ വന്യ ജീവി ആക്രമണങ്ങളെ ചെറുക്കാൻ കാര്യക്ഷമമായി ഇടപെടുന്നില്ല എന്നതാണ് വാസ്തവം. വന്യ ജീവി ആക്രമണങ്ങൾ തടയാൻ കമ്പി വേലി നിർമ്മാണത്തിനും കിടങ്ങുകൾ കുഴിക്കാനും സംരക്ഷണ ഭിത്തി നിർമിക്കാനും കേന്ദ്രസർക്കാർ നൽകിവരുന്ന തുക കൃത്യമായി വിനിയോഗിച്ചിരുന്നെങ്കിൽ ഇടുക്കി കന്നിമല സ്വദേശി മണിയും.മാനന്തവാടി സ്വദേശി അജീഷും.മുടക്കോല്ലിയിൽ കടുവയുടെ ആക്രമണത്തിൽ പ്രജീഷും കൊല്ലപ്പെടില്ലായിരുന്നു.
1980 ലെ കേരള റൂൾസ് ഫോർ പെയ്മെന്റ് ഓഫ് കോമ്പിനേഷൻ. 1980 ലെ കേരള റൂൾസ് ഫോർ പെയ്മെന്റ് ഓഫ് കോമ്പിനേഷൻ ടു വിക്ടിസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽ എന്ന ചട്ടങ്ങളിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി നഷ്ടപരിഹാര തുക നേരത്തെ വർധിപ്പിച്ചിട്ടുള്ളതാണ്. കേരള നിയമസഭയുടെ വിഷയ നിർണ്ണയ സമിതി രണ്ടായിരത്തി പതിനഞ്ചു പതിനാറു സാമ്പത്തിക വർഷത്തെ റിപ്പോർട്ടിലെ പത്താമത് ശുപാർശപ്രകാരവും വന്യ ജീവിആക്രമണത്തിൽ കൊല്ലപ്പെടുന്നന്നവരുടെ കുടുംബത്തിന് നിയമപരമായ അവകാശം അഞ്ചുലക്ഷത്തിൽനിന്നും പത്തുലക്ഷമായി ഉയർത്തിയതുമാണ്. ഇതാണ് സ്ഥിയെന്നിരിക്കെ കേരളത്തിലെ ജനങ്ങൾക്ക് പുല്ലുവില കല്പിച്ചാണ് ഇടതു പക്ഷ സർക്കാർ മുൻപോട്ടു പോകുന്നത്. വന്യ ജീവി ആക്രമണങ്ങളിൽ മരണപ്പെട്ട സംഭവങ്ങളുടെ ധാർമിക ഉത്തര വാദിത്തം ഏറ്റടുത്തു മന്ത്രി സ്ഥാനം രാജി വെക്കാൻ വനം മന്ത്രി തയ്യാറാകണം.