യുഡിഎഫിലേക്ക് മടങ്ങിയേക്കില്ലെന്ന് സൂചനനൽകി സജി മഞ്ഞക്കടമ്പിൽ
യുഡിഎഫിലേക്ക് തിരിച്ചു വരില്ലെന്ന സൂചന നൽകി കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തിരുന്ന സജി മഞ്ഞക്കടമ്പിൽ.ഘടകത്തിനു അകത്തുള്ള തർക്കങ്ങൾ കാരണം സ്ഥാനം രാജിവെക്കുകയായിരുന്ന. മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാൽ അത് ദുരന്തമാകുമെന്നും സജി മഞ്ഞക്കടമ്പിൽ. പ്രശ്നങ്ങളുടെ ഗൗരവം തിരുവഞ്ചൂരടക്കം കോൺഗ്രസിലെ പ്രധാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നും സജി പറയുന്നു.ജോസ് കെ മാണിയുടെ നല്ല വാക്കുകളിൽ അഭിമാനിക്കുന്നു എന്നും സജി പ്രതികരിച്ചു.