ചെറുതല്ല, ചെറിയ പെരുന്നാൾ ആഘോഷം

മുംബൈ. വ്രതനാളുകളിൽ കൈവരിച്ച ആത്മീയ വിശുദ്ധിയുടെ പൂർത്തീകരണമാണ് വിശ്വാസികൾക്ക് ഈദുൽ ഫിത്ർ എന്ന ചെറിയ പെരുന്നാൾ. സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശമേകുന്ന ആഘോഷമാണ് ഈദുൽ ഫിത്ർ.
ഇന്ന് ശവ്വാൽ മാസപ്പിറവി അറിയിച്ചും കൊണ്ട് വാനിൽ അമ്പിളിക്കല പ്രത്യക്ഷമായാൽ നാളെ മുംബൈയിലും മറ്റും പെരുന്നാൾ ആഘോഷിക്കും.ചന്ദ്രക്കല ദൃശ്യമായില്ലെങ്കിൽ നാളെ മുപ്പതാം നോമ്പ് നോൽക്കും അപ്പോൾ മറ്റന്നാളാവും ഈദുൽ ഫിത്ർ ആഘോഷം.
ഈദ് ദിന വരവേൽപ്പിനായി മുസ് ലിം സമൂഹം ഒരുക്കങ്ങൾ പൂർത്തിയാക്കി. മസ്ജിദുകളും ഈദ് ഗാഹുകളും ഈദ് നമസ്കാരത്തിനു സജ്ജമാക്കി.നമസ്ക്കാര നിര റോഡുകളിലേക്ക് നീളാതിരിക്കാൻ പല മസ്ജിദുകളിൽ ഒന്നിലേറെ തവണ നിസ്ക്കാരം നടത്തും.
(സലിം താജ്- വസായ്)