സാധാരണക്കാർക്ക് ഭരണകർത്താക്കളോട് ഭയരഹിതമായി ചോദ്യങ്ങളുയര്‍ത്താനാകണം -ടി.എം കൃഷ്ണ

0

 

കോട്ടയം: സാധാരണക്കാര്‍ക്ക് അധികാരത്തിലുള്ളവരോട് ഭയരഹിതമായി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷമാണ് നിലനില്‍ക്കേണ്ടതെന്ന് കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ പറഞ്ഞു. ഇന്ത്യയുടെ ഭൂതകാല ബഹുസ്വരതയും വിശ്വമാനവികതയും; വിയോജിപ്പിന്‍റെ സ്വരം എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാല സംഘടിപ്പിച്ച അക്കാദമിക് സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള സാചര്യങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാനും അതനുസരിച്ച് തിരുത്താനും നമ്മള്‍ തയ്യാറായില്ല. അനഭിലഷണിയമായ പ്രവണതകളോട് മൗനം പുലര്‍ത്തുന്നതിന്‍റെ പ്രത്യാഘാതങ്ങളാണ് പില്‍ക്കാലങ്ങളില്‍ അഭിമുഖീകരിക്കേണ്ടിവരുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായര്‍ പ്രഭാഷണം നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *