നോർ ക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ കാമ്പയിൻ

0
NORKA

നാഗ്‌പൂർ :ഫെയ്മ മഹാരാഷ്ട്ര നാഗ്പ്പൂർ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാളി വെൽഫെയർ സെൽ മഹാരാഷ്ട്രയിലൊട്ടാകെ നടത്തുന്ന നോർക്ക പ്രവാസി ഐഡി കാർഡ് ക്യാമ്പയിൻ നാഗ്‌പൂരിൽ നടത്തുന്നു.
ഇന്നുച്ചയ്ക്ക് 2 2.00 മണി മുതൽ 5.00 മണിവരെ സെന്റ്. ജോർജ് ഓർത്ത് ഡോക്സ് കതിട്രൽ, ജാഫർ നഗറിൽ നടക്കുന്ന ക്യാമ്പ് റവ. ഫാദർ ജോജി രാജൻ കാമ്പയിൻ ഉൽഘാടനം ചെയ്യും.
ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിലും ഉള്ള വിവിധ മലയാളി സംഘടനകളുടെ ഏകോപനത്തിലൂടെ കേരളാ സർക്കാർ പ്രവാസി ക്ഷേമ വകുപ്പിന്റെ ഭാഗമായ നോർക്ക റൂട്ട്സിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ വിപുലീകരിക്കുവാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു.

മഹാരാഷ്ട്രയിലെ 36 ജില്ലകളിലെ പ്രവാസി മലയാളി സുഹൃത്തുക്കൾക്ക് കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, കേരള സർക്കാർ സ്ഥാപനങ്ങളിലൂടെ ലഭ്യമായ എല്ലാ അനുകൂല്യങ്ങളും നേടിയെടുക്കുവാൻ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനുകളിൽ നോർക്ക റൂട്ട്സിന്റെ പ്രതിനിധികളും ഫെയ്മ മഹാരാഷ്ട്രയുടെ പ്രതിനിധികളും അതാത് പ്രദേശത്തെ മലയാളി സംഘടനാ നേതാക്കളും സംയുക്തമായി കാമ്പയിനുകൾ നടത്തികൊണ്ടിരിക്കുകയാണ്. നോർക്ക റൂട്ട്സ് ഇൻഷൂറൻസ് കാർഡ് / പ്രവാസി ക്ഷേമനിധി പെൻഷൻ സ്കീം തുടങ്ങിയ പദ്ധതികളുടെ അംഗത്വ രജിസ്ട്രേഷനും ക്യാമ്പുകളിൽ നടക്കും . നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി കേരള ഗവൺമെൻറ് നിർദ്ദേശിച്ചിട്ടുള്ള രേഖകളോടൊപ്പം 408.00 രൂപ മൂന്നു വർഷത്തേക്കുള്ള അംഗത്വ ഫീസും ഇതിനായി നൽകണം .
കാമ്പയിന്റെ കൂടുതൽ വിവരങ്ങൾക്ക് രവി മാധവൻ (കൺവീനർ -ഫെയ്മ മഹാരാഷ്ട്ര നാഗപ്പുർ സോൺ )
9561229170 ,അനിൽ മാത്യു-(ചെയർമാൻ -ഫെയ്മ മഹാരാഷ്ട്ര നാഗപ്പുർ സോൺ )8605081799 എന്നിവരുമായി ബന്ധപ്പെടണമെന്ന് ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫയർ സെല്ലിന് വേണ്ടി പ്രസിഡണ്ട് ഉണ്ണി വി ജോർജ് ,
സെക്രട്ടറി ബാലൻ പണിക്കർ എന്നിവർ അറിയിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *