നോർക്കാ പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ കാമ്പയിൻ

0

നവിമുംബൈ: ഉറാൻ ദ്രോണഗിരി മലയാളി കൂട്ടായ്മയും ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മുംബൈ സോണും സംയുക്‌തമായി നോർക്ക അംഗത്വ കാമ്പയിൻ സംഘടിപ്പിക്കുന്നു.
മാർച്ച് 30 ഞായറാഴ്ച്ച ,പനവേൽ -ഉറാൻ കോട്ട് നാക്കയ്ക്ക് സമീപമുള്ള ആനന്ദി ഹോട്ടലിൽ രാവിലെ 11 മണിക്ക് ക്യാമ്പ് ആരംഭിക്കും. പരിപാടിയുടെ ഉത്‌ഘാടനം നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ (കേരള സർക്കാർ ഡപ്യുട്ടി സെക്രട്ടറി) എ റഫീഖ് കാമ്പയിൻ ഉൽഘാടനം ചെയ്യും.നോർക്ക മുംബൈ ഓഫീസിലെ ഉദ്യോഗസ്ഥരായ ഭരത് എൻ എസ്, നയന ഷാജു എന്നിവരും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കും.

ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിലും ഉള്ള വിവിധ മലയാളി സംഘടനകളുടെ ഏകോപനത്തിലൂടെ കേരളാ സർക്കാർ പ്രവാസി ക്ഷേമ വകുപ്പിന്റെ ഭാഗമായ നോർക്ക റൂട്ട്സിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ വിപുലീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട് .

മഹാരാഷ്ട്രയിലെ 36 ജില്ലകളിലെ പ്രവാസി മലയാളികൾക്ക് കേന്ദ്ര – മഹാരാഷ്ട്ര – കേരള സർക്കാർ സ്ഥാപനങ്ങളിലൂടെ ലഭ്യമായ എല്ലാ അനുകൂല്യങ്ങളും നേടിയെടുക്കുവാൻ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനുകളിൽ നോർക്ക റൂട്ട്സിന്റെ പ്രതിനിധികളും ഫെയ്മ മഹാരാഷ്ട്രയുടെ പ്രതിനിധികളും അതാത് പ്രദേശത്തെ മലയാളി സംഘടനാ നേതാക്കളും സംയുക്തമായി നേതൃത്തം നൽകിവരികയാണ്‌
ഈ കാമ്പയിനുകളിൽ നോർക്ക റൂട്ട്സ് ഇൻഷൂറൻസ് കാർഡ് / പ്രവാസി ക്ഷേമനിധി പെൻഷൻ സ്കീം തുടങ്ങിയ പദ്ധതികളുടെ അംഗത്വ രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി കേരള ഗവൺമെൻറ് നിർദ്ദേശിച്ചിട്ടുള്ള രേഖകളോടൊപ്പം 372.00 രൂപ മൂന്നു വർഷത്തേക്കുള്ള അംഗത്വ ഫീസും നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഉറാൻ ദ്രോണഗിരി മലയാളി കൂട്ടായ്മ ഭാരവാഹികളായ ബാബു-പ്രസിഡന്റ് ( 9653283008 ) ,ഗോപകുമാർ എ – സെക്രട്ടറി( 9324838360 ‌) , ദീപക് പിള്ള – ട്രഷറർ ( 9324503170 )എന്നിവരുമായി ബന്ധപ്പെടണമെന്ന് ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫയർ സെല്ലിന് വേണ്ടി,ഉണ്ണി വി ജോർജ് -പ്രസിഡന്റ് (9422267277),ബാലൻ പണിക്കർ -സെക്രട്ടറി (93222 65976) റ്റി. വി. രാധാകൃഷ്ണൻ
-പി ആർ ഇൻചാർജ് (9665066729 ) എന്നിവരറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *