ഖത്തറിൽ അപകടങ്ങളുടെ ഫോട്ടോയെടുത്തൽ കടുത്ത ശിക്ഷ
- രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവും 10,000 റിയാലില്‍ കൂടാത്ത പിഴയും ശിക്ഷ ലഭിക്കും.
ദോഹ: അനുമതിയില്ലാതെ അപകടങ്ങളുടെ ഫോട്ടോകള്‍ പകര്‍ത്തുന്നത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണെന്നും നിയമപരമായ നടപടികള്‍ക്ക് സ്വീകരിക്കുമെന്നു ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഖത്തര്‍ ശിക്ഷാനിയമം 333 ഉദ്ധരിച്ചുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് അനധികൃതമായി നുഴഞ്ഞുകയറുകയും അവരുടെ സമ്മതമില്ലാതെയും ഫോട്ടോ
എടുക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവും 10,000 റിയാലില്‍ കൂടാത്ത പിഴയും ശിക്ഷ ലഭിക്കും. നിയമങ്ങള്‍ പാലിക്കുന്നത് സമൂഹത്തിന്റെ അവബോധത്തെ പ്രതിഫലിപ്പിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതാകണമെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം സോഷ്യല്‍ മീഡിയയിൽ നൽകിയ പോസ്റ്റില്‍ പറഞ്ഞു