93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം : 93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം മധുപൂർ സ്വദേശി നാസ്മുൾ അലി (21) യെയാണ് ASP യുടെ പ്രത്യേക അന്വേഷണസംഘവും, പെരുമ്പാവൂർ പോലീസും ചേർന്ന് പോഞ്ഞാശ്ശേരിയിൽ നിന്ന് പിടികൂടിയത്. രാത്രി ഒമ്പതരയോടെ മയക്ക് മരുന്ന് വിൽപ്പനയ്ക്ക് നിൽക്കുമ്പോഴാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്.പത്ത് ഗ്രാമോളം ഹെറോയിനാണ് ഉണ്ടായിരുന്നത്.
ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിൽ ആക്കി 700 രൂപ നിരക്കിൽ വിൽപ്പന നടത്തി വരികയായിരുന്നു.. ഇതര സംസ്ഥാന തൊഴിലാളികൾ ആയിരുന്നു ആവശ്യക്കാർ. പെരുമ്പാവൂർ ASP ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം.സൂഫി, SI മാരായ റിൻസ് എം തോമസ്, പി.എം റാസിഖ്, വി എസ് അരുൺ ASI പി.എഅബ്ദുൽ മനാഫ് സീനിയർ CPO മാരായ ടി.എഅഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്, മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്