ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

0

എറണാകുളം :ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. കുട്ടമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ബിപ്ലവ് മണ്ഡൽ (30) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടമശേരി ഭാഗത്ത് ഉൾവഴിയിൽ നിന്നും സന്ധ്യാനേരത്ത് ബൈക്കിൽ കഞ്ചാവുമായി വരികയായിരുന്നു ഇയാൾ. പോലീസിനെ മറികടന്നു പോയ പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ഷോൾഡർ ഭാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിൽപ്പന. ചെറിയ പാക്കറ്റുകളിലാക്കി 500, 1000 രൂപയ്ക്കാണ് കച്ചവടം. കഞ്ചാവ് വിൽപ്പനയ്ക്ക് നിറയ്ക്കുന്ന സിപ് കവറുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. കുറച്ച് ദിവസമായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു പ്രദേശം. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, എസ്.ഐ എസ്.എസ് ശ്രീലാൽ, സിപിഒ മാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ ,കെ എം മനോജ്, കെ.ഐ ഷിഹാബ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് . കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *