ബ്രിജ് ഭൂഷൺ സിങിന് ഇത്തവണ സീറ്റ് നിഷേധിച്ച് ബിജെപി; പകരം സീറ്റ് മകൻ കിരൺ ഭൂഷൺ

0

ലൈംഗികാരോപണ വിവാദ കേസിൽ കുടങ്ങിയ ബിജെപി എംപി ബ്രിജ് ഭൂഷൺ സിങിന് ഇത്തവണ ബിജെപിയിൽ സീറ്റില്ല. പകരം മകൻ കരൺ ഭൂഷൺ സിങ്ങിന് സീറ്റ് നൽകി. റായ്ബറേലിയിലും ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അതേസമയം ഹിന്ദുക്കളെ കോൺഗ്രസ് തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു. പ്രജ്വലിനു വേണ്ടി വോട്ട് നേടിയ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവിശ്യം ഉന്നയിച്ച് രാഹുൽഗാന്ധി.

ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗിക പീഡന പരാതി തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തലാണ് മൂന്ന് തവണ കൈസർഗഞ്ചിൽ നിന്ന് പാർലമെന്റിൽ എത്തിയ ബ്രിജ് ഭൂഷന് ഇക്കുറി ബിജെപി സീറ്റ് നിഷേധിക്കപ്പെട്ടത്.മകൻ കരൺ ഭൂഷന് സീറ്റ് നൽകിയത് വഴി ബ്രിജ് ഭൂഷന്റെ അതൃപ്തി മറികടക്കാൻ കഴിഞ്ഞേക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഗോണ്ട, ബൽറാംപൂർ ഉൾപ്പെടെ ആറ് മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനമുള്ള ബ്രിജ് ഭൂഷന് മകനെ രംഗത്തിറക്കുമ്പോൾ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ കഴിയില്ല എന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *