സുരേന്ദ്രൻ രാജിവെക്കേണ്ട ആവശ്യമില്ല : പ്രകാശ് ജാവഡേക്കർ

0

 

ന്യുഡൽഹിഃ പാലക്കാട് തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കുണ്ടായ പരാജയത്തിൻ്റെ പേരിൽ സുരേന്ദ്രൻ രാജിവെക്കേണ്ട ആവശ്യമില്ല എന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ. രാജി വെക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലാ എന്നും ആരും രാജിവെക്കില്ലാ എന്നും അദ്ദേഹം പറഞ്ഞു .
പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്തതുകൊണ്ട് കെ.സുരേന്ദ്രൻ രാജി സന്നദ്ധത കേന്ദ്ര നേതൃത്തത്തെ അറിയിച്ചു എന്ന വാർത്തവന്നതിന് തൊട്ടുപിറകെയാണ് ദേശീയനേതൃത്വത്തിൻ്റെ പ്രസ്‌താവന വന്നിരിക്കുന്നത് . സുരേന്ദ്രൻ രാജിവെക്കേണ്ട ഒരാവശ്യവുമില്ല ,ആയിരം വോട്ടിൻ്റെ കുറവേ സംഭവിച്ചിട്ടുള്ളൂ എന്ന് പാലക്കാട് സ്ഥാനാർഥി കൃഷ്ണകുമാറും പറഞ്ഞു.
ഇന്നുച്ചയ്ക്ക് 12 മണിക്ക് കെ .സുരേന്ദ്രൻ മാധ്യമങ്ങളെ കാണും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *