അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; പിന്നെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി
കൊച്ചി : നിലമ്പൂർ പി.വി.അൻവർ എംഎൽഎ യുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കുട്ടികളുടെ പാർക്ക് ലൈസൻസില്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതിയുടെ ചോദ്യം. ഇതിനുള്ള മറുപടി നാളെ നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി.ആവശ്യപ്പെട്ട അനുബന്ധ രേഖകളും അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും, അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നൽകിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം. അതേസമയം, ലൈസൻസ് ഇല്ലാത്ത പാർക്ക് ഉടനെ അടച്ചുപൂട്ടണമെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ വാദിച്ചു ഹർജി നാളെ വീണ്ടും പരിഗണിക്കും.