തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കുട്ടികള്‍ വേണ്ട…

0
  • രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കര്‍ശന നിര്‍ദ്ദേശം

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് നിർദേശം.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇങ്ങനെയൊരുത്തരവ്

നിർദേശം ലംഘിക്കുന്ന സ്ഥാനാർത്ഥിക്കും പാർട്ടിക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് .തെരഞ്ഞെടുപ്പ് ജോലികളിലോ പ്രചാരണത്തിലോ പ്രവർത്തനങ്ങളിലോ കുട്ടികളെ ഉൾപ്പെടുത്തരുത്.

കുട്ടികളെ കൊണ്ട് രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെയോ ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല. റാലികളിലോ പ്രചാരണവേളകളിലോ രാഷ്ട്രീയ നേതാക്കളും സ്ഥാനാർത്ഥികളും കുട്ടികളെ റാലി വാഹനത്തിൽ കയറ്റുകയോ കൈകളിൽ പിടിച്ച് നടക്കുകയോ ചെയ്യരുത്.

കുട്ടികളെ കൊണ്ട് രാഷ്ട്രീയ പാർട്ടിയുടെ പാർട്ടിയുടെ നേട്ടങ്ങൾ അവതരിപ്പിക്കുക, പ്രത്യയശാസ്ത്രം പ്രകടിപ്പിക്കുക, എതിർ പാർട്ടികളെയോ അവരുടെ സ്ഥാനാർത്ഥികളെയോ വിമർശിക്കുക, തെരഞ്ഞെടുപ്പ് ഗാനങ്ങളും കവിതകളും ആലപിക്കുക എന്നിവയ്ക്കും നിരോധനമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *