കല്യാൺ -ഡോംബിവ്‌ലി മേഖലയിൽ 15 ന് കുടിവെള്ളം മുടങ്ങും
കല്യാൺ : കല്യാൺ ഡോംബിവ്‌ലി മേഖലയിൽ ഒക്ടോബർ 15ന് ചൊവ്വാഴ്ച്ച ജലവിതരണം മുടങ്ങും . ജലപാത പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനാലാണ് രാവിലെ 10 മണിമുതൽ വൈകുന്നേരം 6 മണിവരെ ജലവിതരണം മുടങ്ങുന്നതെന്ന് കല്യാൺ ഡോംബിവ്‌ലി നഗരസഭയിലെ ജലവിതരണ വിഭാഗം അറിയിച്ചു.കല്യാൺ നഗരം ,ടിറ്റുവാല ,അംബിവ്ലി,വടവാലി,അടാലി (കല്യൺ റൂറൽ) ഷഹാദ്,യോഗിധാം,മിലിന്ദ് നഗർ,ബിർള കോളേജ് കാമ്പസ്,ചിക്കൻഘർ,കല്യാൺ വെസ്റ്റ് ബി വാർഡിൻ്റെ മുർബാദ് റോഡ് ഭാഗങ്ങൾ ,ഡോംബിവ്‌ലി വെസ്റ്റ്,ഡോംബിവ്‌ലി ഈസ്റ്റ്,എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ജലവിതരണം മുടങ്ങുന്നതിനു പുറമെ, അടുത്ത ദിവസം, ബുധനാഴ്ചയും- ജല സമ്മർദ്ദം കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട് ജലം കരുതലോടെ ഉപയോഗിക്കാനും ബുദ്ധിമുട്ട് ഒഴിവാക്കാനും വെള്ളം സംഭരിക്കാനും കെഡിഎംസി നാട്ടുകാർക്ക് നിർദേശം നൽകി.