മതിയായ കാരണങ്ങൾ ഇല്ലാതെ പാതയോരങ്ങളിലെ മരം മുറി അനുവദിക്കരുത്:ഹൈക്കോടതി
കൊച്ചി: മതിയായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറിച്ചു മാറ്റാൻ അനുവദിക്കരുത് എന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുമെന്നതിനാൽ പാതയോരങ്ങളിലെ മരം മുറി അനുവദിക്കരുത് എന്നാണ് സർക്കാറിന് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
മരം മുറി തടയാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്ന് സർക്കാറിനോട് നിർദ്ദേശിച്ച ഹൈക്കോടതി വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുമെന്നത് മരം മുറിച്ചു മാറ്റാനുള്ള കാരണമല്ലെന്നും വ്യക്തമാക്കി. മരങ്ങൾ തണലും ശുദ്ധമായ ഓക്സിജനും കിളികൾക്കും മൃഗങ്ങൾക്കും അഭയവും നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി മതിയായ കാരണമില്ലാതെ വഴിയരികിലെ ഒരു മരവും വെട്ടി മാറ്റരുതെന്നും അതിനുള്ള ഒരു അപേക്ഷയും സർക്കാർ അനുവദിക്കരുതെന്നും നിർദ്ദേശം നൽകി