കെജ്‌രിവാളിന് ജാമ്യമില്ല
ന്യൂഡൽഹി: മദ്യമയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. ഇഡിയുടെ വാദം കേൾക്കാൻ കൂടുതൽ സമയം വേണമെന്ന് കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. മുൻപ് വിചാരണ കോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലാണ് ഡൽഹി ഹൈക്കോടതി വിധി.
ഇഡിയുടെ വാദത്തെ മുഖവിലയ്‌ക്കെടുക്കാതെ ജാമ്യം അനുവദിച്ച വിചാരണ കോടതിയെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വിചാരണ കോടതിയുടെ നടപടി നീതിരഹിതമാണെന്നും വിമർശനം ഉയർന്നു.