ജാമ്യമില്ല: ബോച്ചെ ജയിലിലേക്ക്
എറണാകുളം: ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍. ജാമ്യം നിഷേധിച്ച എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബോബിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബോബിയെ കാക്കനാട് ജയിലിലേക്കു മാറ്റും.
പ്രതി നടിയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോർട്ട് .പരാതിക്കാരിയെ ജനക്കൂട്ടത്തിനുമുന്നിൽ തിരിച്ചു നിർത്തിയതു ദുരുദ്ദേശത്തോടെയെന്നും പോലീസ്.
ജാമ്യം ലഭിച്ചാൽ പ്രതി ഒളിവിൽപോകാനുള്ള സാധ്യതയുമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ബോബിചെമ്മണ്ണൂരിനെതിരെയുള്ള കേസ് പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്നറിയിയിക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തു.
വിധി കേട്ടതിന് പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. രക്ത സമ്മർദ്ദം ഉയർന്ന് പ്രതിക്കൂട്ടിൽ തളർന്നിരുന്നു.അദ്ദേഹത്തെ പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.