ബജറ്റിൽ വിഹിതമില്ല; സിപിഐ മന്ത്രിമാർക്ക് അതൃപ്തി.
തിരുവനന്തപുരം : ബജറ്റിൽ സിപിഐ മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകൾക്ക് ആവശ്യമായ വിഹിതം അനുവദിക്കാത്തതിൽ അതൃപ്തിയുമായി മന്ത്രിമാർ. ആവശ്യമായ തുക വകയിരുത്താത്തതിൽ മന്ത്രി ജി.ആർ.അനിൽ കടുത്ത അതൃപ്തിയിലാണ്. തങ്ങളുടെ വകുപ്പുകൾക്ക് ആവശ്യമായ വിഹിതം ലഭിച്ചില്ലെന്ന കാര്യം സിപിഐ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചെന്നാണ് സൂചന.
തുക വകയിരുത്താത്തതിലെ അതൃപ്തി ധനമന്ത്രിയെ അറിയിച്ച് ഭക്ഷ്യമന്ത്രി കത്തുനൽകി.സപ്ലൈകോയ്‌ക്ക് പണം ഇല്ലാത്തതിലും കുടിശിക തീർക്കാൻ സഹായം അനുവദിക്കാത്തതിലുമാണ് അനിലിന്റെ പ്രതിഷേധം. മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണിയും അതൃപ്തി അറിയിച്ചിട്ടുണ്ട്.